മഴക്കെടുതിയിൽ ചെന്നൈ, ബുധനാഴ്ച വരെ കനത്ത മഴ
കനത്ത മഴ തുടരുന്നതിനാൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി. ഇതുവരെ മൂന്നു പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു. IMD റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 72 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് നഗരത്തില്‍ ഇത്ര ശക്തമായ മഴ ലഭിക്കുന്നത്. നഗരത്തില്‍ 8.4 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.












