STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Oct 6th, 2017

ഡോക്ലാം മേഖലയില്‍ റോഡ്‌ നിര്‍മ്മാണവുമായി ചൈന: അതിര്‍ത്തി വീണ്ടും സംഘര്‍ഷത്തിലേക്ക്.

Share This
Tags

ഡോക്ലാം:  ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം. അതിര്‍ത്തിയില്‍ ചൈന റോഡ്‌ നിര്‍മാണം വീണ്ടും തുടങ്ങിയതായി റിപ്പോര്‍ട്ട്.

      ചൈനയുടെ റോഡ്‌ നിര്‍മാണം തടയാന്‍ ജൂണ്‍ മധ്യത്തോടെ ഇന്ത്യന്‍ സൈന്യം സിക്കിം അതിര്‍ത്തി കടന്നിരുന്നു.  തുടര്‍ന്ന്‍ ഇരുരാജ്യങ്ങളും മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു.

      73 ദിവസത്തോളമാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നത്.  ചൈനയുടെ നീക്കത്തെ തുടര്‍ന്ന്‍ ഇന്ത്യന്‍ സൈന്യവും ജാഗ്രത പാലിക്കുന്നുണ്ട്.

     പുതിയ സംഭവങ്ങളെ ഗൌരവത്തോടെയാണ് ഇന്ത്യ കാണുന്നത്.  ചൈനയുടെ പ്രകോപനത്തോട് ശക്തമായ ഭാഷയിലാണ് കരസേനാ മേധാവി  ബിപിന്‍ റാവത്ത് പ്രതികരിച്ചത്.  ചൈന, ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>