STARNETNEWS LIVE TV CLICK HERE click here
LATEST NEWS

അവസാന പുഞ്ചിരി വിരാട് കൊഹ്‌ലിയുടേതോ? അതോ കെയ്ൻ വില്യംസണിന്റെയോ?

Share This
Tags

തിരുവനന്തപുരം :ഇന്ത്യ ന്യൂസീലൻഡ് T20 പരമ്പരയിലെ അവസാന മത്സരം നാളെ (7.11.2017) തിരുവനന്തപുരം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചു നടക്കും. ഓരോ മത്സരങ്ങൾ വീതം ഇരു ടീമുകളും വിജയിച്ചതിനാൽ നാളെ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാകും. 80 റൺസ് വീതം നേടിയ
രോഹിത് ശർമയുടെയും ശിഖർ ധവാന്റെയും ബാറ്റിംഗ് മികവിൽ ആദ്യ മത്സരത്തിൽ 202 റൺസ് നേടിയ ഇന്ത്യ 149 റൺസ് ന് സന്ദർശകരെ പുറത്താക്കി 53 റൺസ് ന്റെ ഉജ്വല വിജയം നേടി. അതേ നാണയത്തിൽ തിരിച്ചടിച്ചു 109 റൺസ് നേടിയ കോളിന് മൻഡ്രോയുടെ നേതൃത്വത്തിൽ 2ആം മത്സരത്തിൽ 196 റൺസ് നേടിയ ന്യൂസിലാൻഡ് 40 റൺസ് ന്റെ ആധികാരിക ജയം നേടി പരമ്പരയിൽ ഒപ്പമെത്തി. ഇതോടെ തീ പാറുന്ന ഒരു ഫൈനൽ പോരാട്ടത്തിനാണ് തിരുവനന്തപുരത്ത് തിരി തെളിയുന്നത്.
എന്നാൽ തുടർച്ചയായ മൂന്നാം  ദിവസവും മഴ ഒഴിയാത്തത് മത്സരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. ടിക്കറ്റുകൾ ലഭിക്കാത്തത് പലയിടങ്ങളിലും സംഘർഷങ്ങൾക്കിടയാക്കി. മഴമേഘങ്ങൾ മാറിനിന്നാൽ അവസാന പുഞ്ചിരി വിരാട് കൊഹ്‌ലിയുടേതോ? അതോ കെയ്ൻ വില്യംസണിന്റെയോ?

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>