വിവാഹവും ചോറൂണും സൂര്യോദയത്തിനു മുന്‍പ് നന്നല്ല!
ശുഭകര്‍മ്മങ്ങള്‍ക്കെല്ലാം തന്നെ പുലര്‍കാലം നല്ലതാണെന്നാണ് പലരും ധരിച്ചു വച്ചിട്ടുള്ളത്. എന്നാല്‍ സൂര്യന്‍ ഉദിക്കുന്നതിനു തൊട്ടുമുന്‍പുള്ള സമയം പല നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനും നന്നല്ല. പ്രത്യേകിച്ച് വിവാഹവും ചോറൂണും സൂര്യോദയത്തിനു മുന്‍പായി നടത്താന്‍ പാടില്ലയെന്നാണ് ജോതിഷഗ്രന്ഥങ്ങള്‍ പറയുന്നത്.
ഉദയത്തിനു ആറുനാഴിക മുന്‍പുള്ള സമയം, അതായത് 2 മണിക്കൂറും 24 മിനിറ്റും വിവാഹം, ചോറൂണ് തുടങ്ങിയവയ്ക്ക് നല്ലതല്ലെന്ന്‍ മുഹൂര്‍ത്തഗ്രന്ഥങ്ങളില്‍ പറയുന്നു! വീട്ടില്‍ വെച്ചായാലും അമ്പലത്തിലായാലുംകുഞ്ഞിനു ചോറൂണ് സൂര്യോദയത്തിനു ശേഷം മാത്രമെ ആകാവുവെന്ന്‍ പറയുന്നുണ്ട്. തിരക്കുകാരണം ചില ക്ഷേത്രങ്ങളില്‍ ഉദയത്തിനു മുന്‍പായി തന്നെ ചോറൂണ്‍ ആരംഭിക്കാറുണ്ട് എന്നാല്‍ ഉദയം വരെ കാക്കണമെന്നാണ് മുഹൂര്‍ത്തഗ്രന്ഥത്തില്‍ പറയുന്നത്.
വിവാഹം, ചോറൂണ് ഇവയ്ക്ക് മാത്രമല്ല ഉദയത്തിനു മുന്‍പുള്ള നാലു നാഴിക (ഒരു മണിക്കൂര്‍ 36 മിനിറ്റ്) എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഒഴിവാക്കണമെന്നും പറയപ്പെടുന്നുണ്ട്.