STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Jun 8th, 2017

മദ്യനയം ധാരണയില്‍ : നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനമുണ്ടാകും

Share This
Tags

 

തിരുവനന്തപുരം:   നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനം   പ്രധാന നിര്‍ദ്ദേശമാക്കി എല്‍ ഡി എഫ് യോഗത്തില്‍  മദ്യനയം സംബന്ധിച്ച് ധാരണയായി . കള്ള് വ്യവസായത്തിന്             പ്രത്യേക പരിഗണന ഉണ്ടാകും , ഇതിന്‍റെ ഭാഗമായി ഫൈവ് സ്റ്റാര്‍ ബാറുകളില്‍ കള്ള് ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും മദ്യനയത്തില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്   .  പുതിയ മദ്യനയം മന്ത്രിസഭായോഗത്തിന് ശേഷം  ഇന്നുതന്നെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.   പാതയോരത്തെ മദ്യഷാപ്പുകള്‍ക്ക് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയതോടെ മദ്യവില്‍പനയില്‍നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പെട്ടെന്നുകൊണ്ടുവരുന്നതെന്നാണ് സൂചന.  ടൂറിസം മേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുന്ന രീതിയിലാണ് മദ്യനയം തയ്യാറാക്കിയിരിക്കുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>