ഖത്തറിലെ ഇന്ത്യൻ പൗരന്മാർ പരിഭ്രമിക്കേണ്ട- ദോഹയിലെ ഇന്ത്യൻ എംബസി. ഖത്തറിന് വേണ്ട ഭക്ഷ്യ ധാന്യങ്ങൾ ഇന്ത്യ നൽകും
ദോഹ: ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർ ആരും പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് ദോഹയിലെ ഇന്ത്യൻ എംബസി പറഞ്ഞു. നാല് പ്രധാനപ്പെട്ട അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തിൽ ആണ് ഇന്ത്യൻ എംബസി ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്ക് ആരും ഭയക്കേണ്ടെന്നും എന്നാൽ ജാഗരൂകരായിരിക്കുവാനും നിർദ്ദേശം നൽകിയത് . ഖത്തറിന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ചെയ്തു കൊടുക്കാമെന്നും ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ നൽകാമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഇന്ത്യൻ പൌരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഖത്തറി അധികൃതരുമായി ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെട്ടു വരുന്നുണ്ട്. ഏകദേശം 6,30,000 ഇന്ത്യക്കാർ ആണ് ജോലിയുമായി ബന്ധപ്പെട്ടും മറ്റും ഖത്തറിൽ താമസിക്കുന്നത്.