സ്കൂള്‍ യൂണിഫോമിന് പണമടയ്ക്കാന്‍ കഴിയാത്ത രണ്ട് പെണ്‍കുട്ടികളെ സ്കൂളില്‍ നിന്നും വിവസ്ത്രരാക്കി പുറത്താക്കി
പട്ന : സ്കൂള്‍ യൂണിഫോമിന് പണമടയ്ക്കാന്‍ കഴിയാത്ത ഒന്നാംക്ലാസ്സിലെയും രണ്ടാംക്ലാസ്സിലെയും രണ്ട് പെണ്കുട്ടികളെ സ്കൂ ളില്‍ നിന്ന് അധികൃതര്‍ വിവസ്ത്രരാക്കി പുറത്താക്കി. ബീഹാറിലെ ബെഗുസരായ് ജില്ലയില് കൊറിയ പഞ്ചായത്തിലെ ബി ആര്‍ അക്കാദമിയിലാണ് പെണ്‍കുട്ടികള്‍ പഠിക്കുന്നത്.
സ്കൂളിലെ കുട്ടികളെല്ലാം ഫീസ് അടയ്ക്കുമ്പോള്‍ സ്കൂള്‍ അധികൃതരാണ് യൂണിഫോം നല്കു ന്നത്. പണമടയ്ക്കാന്‍ ഇല്ലാത്തതിനാല്‍ ഈ കുട്ടികള്‍ യുണിഫോമിന്റെ കാശടച്ചിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച കുട്ടികളുടെ പിതാവ് ചുന്‍ ചുന്‍ സാഹിനെ അധ്യാപകര്‍ സ്കൂളിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. ഫീസടയ്ക്കാന്‍ അവധി ആവശ്യപ്പെട്ടപ്പോള്‍ അധ്യാപകര്‍ അത് നിരസിക്കുകായായിരുന്നുവെന്നും ആളുകളുടെ മുന്നിലിട്ട് തന്റെ കുഞ്ഞുങ്ങളെ വിവസ്ത്രരാക്കുകയുമായിരുന്നെന്ന് കുട്ടികളുടെ പിതാവ് പറയുന്നു . അദ്ദേഹം ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു . പ്രിന്‍സിപാളിനെയും അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു .