ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം
പാലക്കാട്: ഐ എസില്‍ ചേര്‍ന്ന മലയാളിയായ പാലക്കാട് മംഗലശ്ശേരി സ്വദേശി സജീർ കൊല്ലപെട്ടതായി വിവരം . മുന്‍പ് പലതവണ മലയാളികള്‍ കൊല്ലപ്പെട്ടുവെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും അവയൊന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ചിത്രം സഹിതമാണ് ടെലഗ്രാം ആപ്പില്‍ ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത് . കേരളത്തില്‍ നിന്നുള്ള ഐ.എസ് റിക്രൂട്ട്മെന്റിന്റെ തലവന്‍ ഇയാളായിരുന്നെന്നാണ് എന്‍ .ഐ.എ കണ്ടെത്തിയിരുന്നത് . കാസര്‍കോ ട് പടന്ന സ്വദേശി അഷ്ഫാഖാണ് സന്ദേശം അയച്ചിരുന്നത്. ഇയാള്‍ തന്നെയാണ് നേരത്തെയും മലയാളികള്‍ കൊല്ലപ്പെട്ടെന്ന സന്ദേശം അയച്ചിരുന്നത്.