കാർഷിക വായ്പ എഴുതി തള്ളൽ ഒരു അവസാന പരിഹാരമാര്‍ഗമല്ല. – വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സര്‍ക്കാരുകൾ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്നത് രാജ്യത്ത് ഒരു ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു . വായ്പ എഴുതി തള്ളുക എന്നത് ഒരു അവസാന പരിഹാരമാര്‍ഗമല്ല. കര്‍ഷകരോടൊപ്പം സാമ്പത്തിക സംവിധാനത്തെയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വായ്പ എഴുതി തള്ളല്‍ എന്നത് പ്രശ്‌നപരിഹാരത്തിനുള്ള അവസാനമാര്‍ഗമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ജൂണ്‍ 20 ന് മുമ്പായുള്ള 50,000 വരെയുള്ള 8165 കോടിയുടെ എല്ലാ കാര്‍ഷിക കടങ്ങളും എഴുതി തള്ളുന്നതായി അറിയിച്ചിരുന്നു.