രജനികാന്ത് ചിത്രം ‘കാലാ കരികാലന്റെ’ ചിത്രീകരണത്തിനിടെ ജോലിക്കാരൻ ഷോക്കേറ്റ് മരിച്ചു
പാ രഞ്ജിത്ത് സംവിധാനം നിർവഹിക്കുന്ന രജനികാന്ത് നായകനാവുന്ന കാലാ കരികാലന്റെ സെറ്റിൽ വെച്ച് ജോലിക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സെറ്റിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടിയാണ് മൈക്കിൾ എന്ന ജോലിക്കാരൻ ഷോക്കേറ്റ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈയിൽ 5 കോടി ചിലവിട്ട് ഇവിപി സ്റ്റുഡിയോയിൽ നിർമിച്ച സെറ്റിലായിരുന്നു അപകടം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ മുംബൈയിൽ പൂർത്തിയാക്കിയ ശേഷമാണ് ചെന്നൈയിൽ ഷൂട്ടിങ് പുരോഗമിച്ചത്. സമുദ്രക്കനി, ഹുമ ഖുറേഷി, നാനാ പടേക്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചെയ്യുന്നുണ്ട്.അധോലോക നായകന്റെ വേഷത്തിലാണ് ചിത്രത്തിൽ രജനിയെത്തുന്നത്.