STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Aug 1st, 2017

പള്‍സര്‍ സുനിയെ നേരത്തെ അറിയാമെന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസിന് മൊഴി നല്‍കി

Share This
Tags

 

കൊച്ചി: യുവ നടിയെ കാറില്‍  ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിനെ നേരത്തെ അറിയാമെന്ന്  നടൻ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയുടെ മൊഴി. സുനിൽ ജയിലിൽ നിന്ന് വിളിച്ചപ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു‌വെന്നും അയാൾ പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അപ്പുണ്ണി പോലീസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഏറെ അഭ്യൂഹങ്ങൽക്ക് ശേഷം തിങ്കളാഴ്ചയാണ് സു​​​നി​​​ൽ രാ​​​ജ് എ​​​ന്ന അ​​​പ്പു​​​ണ്ണി അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മു​​​ന്നി​​​ൽ ചോദ്യം ചെയ്യലിന് ഹാ​​​ജ​​​രാ​​​യത്. ​ആ​​​ലു​​​വ പോ​​​ലീ​​​സ് ക്ല​​​ബി​​ൽ രാ​​​വി​​​ലെ 11ന് ​​എ​​ത്തി​​യ അ​​​പ്പു​​​ണ്ണി​​​യെ ആ​​റു മ​​ണി​​ക്കൂ​​ർ ചോ​​ദ്യം​​ ചെ​​യ്ത​​ശേ​​ഷം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാണ് വി​​ട്ട​​യ​​ച്ചത്.

പരിചയമില്ലാത്ത ഭാവത്തിൽ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്നും കത്തിനെക്കുറിച്ച് സംസാരിക്കാൻ ഏലൂർ ടാക്സി സ്റ്റാൻഡിൽ പോയിരുന്നുവെന്നും വെളിപ്പെടുത്തിയ അപ്പുണ്ണി കേസിലെ ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വ്യക്തമാക്കി. അപ്പുണ്ണിയെ ചോദ്യം ചെയ്യാൻ വീണ്ടും വിളിച്ചുവരുത്തുമെന്നാണ് വിവരങ്ങൾ. ദി​​ലീ​​പ് റി​​മാ​​ൻ​​ഡി​​ലാ​​യ​​ശേ​​ഷം അ​​പ്പു​​ണ്ണി ഒ​​ളി​​വി​​ൽ പോ​​യി​​രു​​ന്നു. ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​ൻ തിങ്കളാഴ്ച അ​​​വ​​​സാ​​​ന അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​യാ​​ൾ​​ക്കു പോ​​​ലീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്, എ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കാ​​​നാ​​​യി​​​രു​​​ന്നു പോലീസ് തീ​​​രു​​​മാ​​​നം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>