ചൈനയ്ക്കു ചുറ്റും പത്മവ്യൂഹം തീര്‍ത്തു ഇന്ത്യ.- ചൈനയുടെ ചുറ്റും ബ്രഹ്മോസ് മിസൈല്‍ അനങ്ങിയാല്‍ നാല് വശത്ത് നിന്ന് ഇന്ത്യ ആക്രമിക്കും
ചൈനക്ക് ചുറ്റം ശരിക്കും ഒരു ‘പത്മവ്യൂഹം’ ഇതു വരെ ‘സൈലന്റായി’ നിന്ന് ഇന്ത്യ പതുക്കെ സൃഷ്ടിച്ചെടുക്കുകയായിരുന്നു എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. റഷ്യന്‍ നിര്‍മിത കിലോ – ക്ലാസ് അന്തര്‍വാഹിനികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിയറ്റ്‌നാം സൈനികര്‍ക്ക് വിശാഖപട്ടണത്ത് ഇന്ത്യ പരിശീലനം നല്‍കിയതും മിസോറോമില്‍ വച്ച് കാട്ടിലെ യുദ്ധമുറകള്‍ പരിശീലിപ്പിച്ച് വരുന്നതും ചൈനയെ ഏറെ പ്രകോപിപ്പിച്ചിരിക്കെയാണ് അത്യാധുനിക മിസൈലുകളും ഇന്ത്യ ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. പാക്കിസ്ഥാന് ആയുധങ്ങള്‍ വന്‍തോതില്‍ നല്‍കുന്ന ചൈനക്ക് അതേ നാണയത്തില്‍ തന്നെയുള്ള പകരം വീട്ടല്‍ കൂടിയാണിത്. ചൈനയുടെ മൂക്കിന് താഴെ ബ്രഹ് മോസ് മിസൈല്‍ വിന്യസിക്കപ്പെടുന്നതില്‍ അപ്പുറം ഒരു വെല്ലുവിളി ആ രാജ്യത്തിന് ഇപ്പോള്‍ നേരിടാനില്ല. ഇന്ത്യയില്‍ നിന്നും ബ്രഹ് മോസ് മിസൈല്‍ വാങ്ങിയോ എന്ന ചോദ്യത്തിന് ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നത് സ്വയം പ്രതിരോധത്തിനാണെന്നും ഇന്ത്യാ- വിയറ്റ്‌നാം ബന്ധം മേഖലയിലെ സമാധാനാന്തരീക്ഷത്തിന് ഗുണം ചെയ്യുമെന്നുമാണ് വിയറ്റ്‌നാം വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. കൂടുതല്‍ ആയുധങ്ങള്‍ ഇനിയും വിയറ്റ്‌നാമിന് ഇന്ത്യ നല്‍കുമെന്നാണ് സൂചനകള്‍.”