കൈവശം കരുതാവുന്ന തുകയുടെ പരിധി ഒരു കോടി രൂപയാക്കാൻ കേന്ദ്രത്തിനു മുന്നിൽ ശുപാർശ
അഹമ്മദാബാദ് : കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ ശുപാർശ അനുസരിച്ച് ജനങ്ങൾക്ക് കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപ ആക്കിയേക്കും.
നേരത്തെ 20 ലക്ഷം രൂപയായിരുന്നു അന്വേഷണ സംഘം ശുപാർശയായി മുന്നോട്ടുവച്ചത്. പരിധിയ്ക്കു മുകളിൽ തുക കണ്ടെത്തിയാൽ ആ തുക പൂർണ്ണമായും സർക്കാരിന്റെ ഖജനാവിലേക്ക് പിടിച്ചെടുക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
ആദ്യ നിർദ്ദേശമായ 20 ലക്ഷം തീരെ കുറവായതിനാലാണ് ഈ തുകയുടെ പരിധി ഉയർത്തി ഒരു കോടി രൂപയാക്കി ശുപാർശ ചെയ്തത്.