STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jul 27th, 2018

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ കരുണാനിധി അതീവ ഗുരുതര അവസ്ഥയിൽ 

Share This
Tags

 

ചെന്നൈ : ഡി എം കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ടുകൾ. സ്വന്തം വസതിയിൽ ഗോപാലപുരത്തു തന്നെയാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്‌.

 

അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അറിഞ്ഞ പാർട്ടി അനുയായികൾ കൂട്ടം കൂട്ടമായി വസതിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. കാവേരി ആശുപത്രിയിലെ ഒരു സംഘം ഡോക്ടർമാർ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി വസതിയിൽ തന്നെയുണ്ട്.

 

ഉപ മുഖ്യമന്ത്രി ഓ. പനീർ ശെൽവത്തിന്റെ നേതൃത്വത്തിൽ മന്ത്രിമാരുടെ സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തുകയും മകനും ഡി എം കെ നേതാവുമായ  എം. കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. മക്കൾനീതിമയ്യം നേതാവും പ്രമുഖ നടനുമായ കമൽഹാസനും കഴിഞ്ഞ രാത്രിയിൽ കരുണാനിധിയെ  സന്ദർശിച്ചിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>