വിവാഹവാർത്തയെ കുറിച്ച് തമന്നയുടെ പ്രതികരണം
തന്റെ വിവാഹത്തെ കുറിച്ച് പരക്കുന്ന വർത്തകളിലാണ് താരം രൂക്ഷ പ്രതികരണം നടത്തിയത്.
തന്റെ വിവാഹത്തെ കുറിച്ച് ഓരോ തരത്തിലുള്ള രീതിയിലാണ് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇതു തികച്ചും ദോഷകരവും അപമാനകരവുമാണെന്നും തമന്ന ട്വിറ്ററിലൂടെ അറിയിക്കുന്നു.
താനൊരു വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നു വെങ്കിൽ അത് താൻ തന്നെ തുറന്നു പറയും. അല്ലാതെ അതൊരിക്കലും ഊഹാപോഹങ്ങൾക്കു വിടില്ല. തനിക്ക് വിവാഹം ആയിട്ടില്ലയെന്നും ഈ ആരോപണങ്ങൾ ഒക്കെ ആരുടെയോ ഭാവനാ സൃഷ്ടിയാണെന്നും തമന്ന ട്വിറ്ററിലൂടെ അറിയിക്കുന്നു.