സന്നിധാനത്ത് വിരിവെയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങൾ നീക്കി.
സന്നിധാനത്ത് വിരിവെയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങൾ നീക്കി. രാത്രിയിലും പകലും വലിയ നടപ്പന്തലിൽ വിരിവെയ്ക്കാം. നാമജപത്തിനായി കൂട്ടം കൂടുന്നതിനും വിലക്കില്ല. സംഘർവാസ്ഥ ഉണ്ടായാൽ മാത്രമെ പൊലീസ് ഇടപെടുവെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ മുഖ്യമന്ത്രി ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ശബരിമലയിൽ ക്രമസമാധാനപാലനത്തിനു വേണ്ടിയല്ലാതെ പൊലീസ് ഏകപക്ഷീയമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഹൈക്കോടതി നീക്കിയിരുന്നു. തീർഥാടനം എത്രയും വേഗം സാധാരണ നിലയിലെത്തിക്കണമെന്നും അയ്യപ്പഭക്തരോ മറ്റുള്ളവരോ ധർണയും പ്രകടനവും പോലെയുള്ള പ്രതിഷേധങ്ങൾ നടത്തരുതെന്നും കോടതി ഉത്തരവിട്ടു. സുഗമ തീർഥാടനം ഉറപ്പാക്കാൻ മുൻ ജഡ്ജിമാർ ഉൾപ്പെട്ട മൂന്നംഗ നിരീക്ഷണ സംഘത്തെ നിയോഗിച്ചു.