അനുപമക്ക് പിന്തുണയുമായി ഭാഗ്യലക്ഷ്മി നിരാഹാര സമരപന്തലില്‍
അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ സെക്രട്ടറിയേറ്റിന് നിരാഹാര സമരം അനുഷ്ഠിക്കുന്ന അനുപമക്ക് പിന്തുണയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എത്തി. ഇന്ന് രാവിലെ മുതല്‍ വൈകിട്ട് 5 വരെയാണ് അനുപമയും ഭര്‍ത്താവ് അജിത്തും സെക്രട്ടറിയേറ്റിന് മുന്പില് സമരം ചെയ്യുന്നത്. പ്രസവിച്ച് മൂന്ന് ദിവസങ്ങള്‍ക്കകം മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി അന്ധ്രപ്രദേശുലെ ദമ്പതിമാര്‍ ദത്ത് നല്‍കിയെന്നാണ് വിഷയത്തിലെ പ്രാഥമിക വിവരം. അതേ സമയം ശിശു ക്ഷേമ സമിതിയുടെ യോഗത്തിലേക്ക് ഇന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളികയറി. കുഞ്ഞിനെ ദത്തു നല്കിയ സംഭവത്തില്‍ ശിശു ക്ഷേമ സമിതിയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് തള്ളി നീക്കിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേ സമയം ഭാഗ്യലക്ഷ്മിയോടൊപ്പം അഭിനേത്രി കുക്കു പരമേശ്വരനും അനുപമക്ക് പിന്തുണയുമായി സമരപന്തലിലെത്തിയിരുന്നു.