അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കലില്‍ തുടര്‍ നടപടികള്‍ക്ക് കോടതിയുടെ സ്‌റ്റേ
അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടികള്‍ക്ക് കോടതിയുടെ സ്‌റ്റേ, തിരുവനന്തപുരം ജില്ല കുടുംബ കോടതിയാണ് ദത്തെടുക്കലിന്റെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്തത്. കേസില്‍ നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും. കഞ്ഞ് സമര്‍പ്പിക്കപ്പെട്ടതാണോ ഉപേക്ഷിക്കപ്പെട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും വ്യക്തത വരുത്തുന്നത് വരെ താത്കാലികമായി ദത്തെടുക്കല്‍ നിര്‍ത്തിവയ്ക്കണം എന്നും അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അനുപമയാണെന്ന് വ്യക്തമാകാന്‍ ഡി എന്‍ എ പരിശോധന ആവശ്യമെങ്കില്‍ നടത്താമെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറാനുള്ള നടപടിക്രമങ്ങള്‍ നടക്കയാണ് കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.