വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, തിരുവല്ലം സ്വദേശി പിടിയില്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തിരുവല്ലം സ്വദേശി പിടിയില്‍. തിരുവനന്തപുരം തിരുവല്ല ഷാരോണ്‍ വില്ലയില്‍ ഷിറാസ് ആണ് പോലിസ് പിടിയിലായത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ആനപ്പാറയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പള്ളിമണ്‍ വെളിച്ചാക്കാല സ്വദേശി ജാഫറിന്റെ പരാതിയില്‍ കണ്ണനല്ലൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, കൊല്ലം ഭാഗത്ത് നിന്നും 11 ഓളം പേരെ ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. കാനഡയിലയില്‍ ജോലി വാഗ്ദാനം നല്കിയാണ് ഇയാള്‍ പണം വാങ്ങിയിരുന്നത്. തുടര്‍ന്ന് അസര്‍ബൈജാനില്‍ ഒരു മാസത്തൊളം താമസിപ്പിച്ച ശേഷം തിരികെ നാട്ടിലേക്ക് കൊണ്ടുപോകും. കൊല്ലം സിറ്റി പോലീസ് മേധാവി ടി നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും പോലീസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.