അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു, സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ കനക്കും
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരള തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാല്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് വരും മണിക്കൂറുകളില്‍ തെക്കന്‍ കേരള തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഭൂമദ്ധ്യരേഖക്ക് നടുവിലൂടെ കടന്ന് പോകുന്ന ന്യൂനമര്‍ദ്ദം അപ്രതീക്ഷിതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നും അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്താകമാനം മഴ കനക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.