കണ്ണൂരില്‍ പനി ബാധിച്ചു മരിച്ച പതിനൊന്നു വയസ്സുകാരിക്ക് നല്‍കിയത് മന്ത്രവാദ ചികിത്സയെന്ന് പരാതി
കണ്ണൂരില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിക്ക് നല്‍കിയത് മന്ത്രവാദ ചികിത്സയെന്ന് പരാതി. കണ്ണൂര്‍ സിറ്റിയിലെ എം ഫാത്തിമ ഇന്നലെയാണ് പനി ബാധിച്ചു മരിച്ചത്. കുട്ടിയുടെ പിതൃസഹോദരനാണ് മന്ത്രവാദചികിത്സയാണ്ട കുട്ടിക്ക് നല്‍കിയത് എന്ന് ചുണ്ടിക്കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കുട്ടി വീട്ടില്‍ തന്നെ ആയിരുന്നുവെന്നും പനി ഗുരുതരമാകുന്നതിന് മുന്‍പ് വരെ കുട്ടിക്ക് മന്ത്രവാദ ചികിത്സയാണ് നല്‍കിയതെന്നും പിതൃസഹോദരന് ആരോപിക്കുന്നു. ഇയാളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം ശ്വാസകോശത്തില്‍ പഴുപ്പ് രൂപപ്പെട്ടതാണ് മരണക്കാരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.