വാഹനാപകടത്തില്‍ മുന്‍ മിസ് കേരളക്കും റണ്ണറപ്പിനും ദാരുണാന്ത്യം
എറണാകുളത്ത് വാഹനാപകടത്തില്‍ മുന്‍ മിസ് കേരളക്കും റണ്ണറപ്പിനും ദാരുണാന്ത്യം. മിസ് കേരള 2019 അന്‍സി കബീര്‍, റണ്ണറപ്പായ അഞ്ജന ഷാജന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം എറണാകുളം ബൈപ്പാസ് റോഡിലെ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്‍പില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഇവരോടൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന മറ്റ് രണ്ട് പേരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.