മരുന്നിന് പകരം ജപിച്ച് ഊതിയ വെള്ളം നല്കി കുട്ടി മരിച്ച കേസുമായി ബന്ധപ്പെട്ട് കുടുതല്‍ പേര്‍ ഇമാമിന്റെ ഇരകളായതായി സൂചന, അന്വേഷണം കടുപ്പിച്ച് പോലീസ്
മരുന്നിന് പകരം ജപിച്ച് ഊതിയ വെള്ളം നല്കി കുട്ടി മരിച്ച കേസില്‍ അറസ്റ്റിലായ ഇമാം ഉവൈസിന്റെ സ്വാധീനത്തില്‍ കൂടുതല്‍ ഇരകളുണ്ടാകുമെന്ന് പോലീസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. കണ്ണൂര്‍ സിറ്റിയില്‍ പതിനൊന്ന് വയസ്സുകാരി ഫാത്തിമ മരിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇമാം ഉവൈസി പോലീസ് പിടിയിലാകുന്നത്. രോഗം ബാധിച്ചവരെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് പകരം ജപിച്ച് ഊതുകയാണ് ഇയാള്‍ ചെയ്യുന്നത്. കണ്ണൂര്‍ സിറ്റിയില്‍ ഇത്തരത്തില്‍ നിരവധി പേരെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചതായാണ് പോലീസ് കണ്ടെത്തിയത്. ആശുപത്രിയില്‍ വച്ച് മരിച്ചാല്‍ നരകത്തില്‍ പോകുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. ഇയാളുടെ സ്വാധീനത്തില്‍ പ്രദേശത്ത് നിരവധി മരണങ്ങള്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഫാത്തിമയുടെ പിതാവ് സത്താറിനെയും ഇയാളോടൊപ്പം പോലീസ് പിടികൂടിയിട്ടുണ്ട്.