CUET ug ഫലം ഇന്ന് പുറത്തു വരും .റിസൾട്ട് എവിടെ പരിശോധിക്കാം :
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ടെസ്റ്റിന്റെ ഫലം ഇന്ന് പ്രസിദ്ധികരിക്കും. CUET UG ഫലം പ്രഖ്യാപിച്ചയുടൻ ആറു ഘട്ടമായി നടത്തിയ പ്രവേശന പരീക്ഷയുടെ ഏതെങ്കിലും പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് CUET UG ഔദ്യോഗിക വെബ്സൈറ്റായ cuet . samarth .ac .in ഇൽ നിന്നും സ്കോർ കാർഡുകൾ ഡൌൺലോഡ് ചെയാം .
അതേസമയം NTA സെപ്തംബര് 13 ചൊവ്വാഴ്ച മുതൽ cuet അപ്പ്ലിക്കേഷനിൽ തിരുത്തൽ നടത്താനുള്ള അവസരം വിദ്യാർത്ഥികൾക്ക് നല്കുനുണ്ട് . cuet അപേക്ഷ ഫോം തിരുത്തൽ വിന്ഡോ സെപ്തംബര് 15 വരെ സജീവമായി തുടരും .ഇതിലൂടെ വിദ്യാർത്ഥികൾക്ക് പേര് ,മാതാപിതാക്കളുടെ പേര് ,ജനനത്തീയതി , ലിംഗഭേദം , വിഭാഗം ,ഇഷ്ടപെട്ട സർവകലാശാലകളുടെ തിരഞെടുപ്പ് എന്നിവ ഉൾപ്പടെയുള്ള ഫീൽഡുകൾ എഡിറ്റ് ചെയ്യാൻ സാധിക്കും .
cuet UG -യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് NTA ഹെല്പ് ഡെസ്ക് നമ്പറിൽ ബന്ധപ്പെടാം. 01140759000 ,01169227700 എന്നി നമ്പറുകളിൽ ബന്ധപെടാം .അല്ലങ്കിൽ cuet -ug @nta .ac .in എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ ആവാം .