മൂൺലൈറ്റിങ്’; വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു
മുംബൈ: ‘മൂൺലൈറ്റിങ്’ അനുവദിക്കില്ലെന്ന മുന്നറിയിപ്പിന് പിന്നാലെ 300 ജീവനക്കാരെ പുറത്താക്കി വിപ്രോ. ഒരു സ്ഥാപനത്തിലെ സ്ഥിര ജോലിക്കൊപ്പം മറ്റൊരു കമ്പനിയിൽ കരാർ അടിസ്ഥാനത്തിലോ പ്രോജക്ട് അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നതാണ് മൂൺലൈറ്റിങ്. ഇത്തരത്തിലുള്ള ഇരട്ടജോലിയുമായി ബന്ധപ്പെട്ട് വിപ്രോ ഇതുവരെ 300 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി അറിയിച്ചു.
ഇരട്ടജോലി അനുവദിക്കില്ലെന്ന് വിപ്രോ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷവും ഇരട്ടജോലി തുടർന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി റിഷാദ് പ്രേംജി പറഞ്ഞു. വിപ്രോയിലും തങ്ങളുമായി മത്സരം നിലനിൽക്കുന്ന കമ്പനികളിലും ഒരേ സമയം ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഒരേ സമയം രണ്ടു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് വിശ്വാസ ലംഘനവും വഞ്ചനയുമാണെന്ന് റിഷാദ് പ്രേംജി മുൻപ് അഭിപ്രായപ്പെട്ടിരുന്നു