അജ്മല്‍ ബിസ്മി റിലയന്‍സിന്റെ കൈകളിലേക്ക്? അജ്മല്‍ ബിസ്മി വാങ്ങാൻ നീക്കം
കൊച്ചി/മുംബൈ: കേരളത്തിന് ഏറെ പരിചിതമായ റീട്ടെയിൽ ശൃംഖലയാണ് ‘അജ്മൽ ബിസ്മി’. ഹോം അപ്ലയൻസ് ആന്റ് ഇലക്ട്രോണിക്‌സ് ഗുഡ്‌സിൽ തുടങ്ങി ഹൈപ്പർ മാർക്കറ്റിൽ എത്തി നിൽക്കുന്ന ബിസ്മി ഇന്ന് പ്രമുഖ നഗരങ്ങളിലെല്ലാം ഉണ്ട്. കേരളത്തിൽ തുടക്കമിട്ട, കേരളത്തിന്റെ സ്വന്തം ബ്രാൻഡ് ആയ ബിസ്മി മുകേഷ് അംബാനിയുടെ റിലയൻസ് ഏറ്റെടുക്കാൻ പോകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എക്കണോമിക് ടൈംസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും വീട്ടുപകരണങ്ങളും ഹൈപ്പർമാർക്കറ്റും എല്ലാം ചേർന്ന മുപ്പതിൽപരം വൻ സ്റ്റോറുകളാണ് കേരളത്തിലുടനീളം ബിസ്മിയ്ക്കുള്ളത്. ഏറ്റെടുക്കലിന്റെ അവസാന ഘട്ടത്തിലാണ് റിലയൻസ് എത്തി നിൽക്കുന്നത് എന്നാണ് വാർത്ത. ദിപാവലിയ്ക്ക് മുമ്പ് ഇടപാട് പൂർത്തിയാക്കുമെന്നും സോഴ്‌സുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.