അധികാരത്തിന്റെയല്ല, മനുഷ്യത്വത്തിന്റെ ഭാഷയിലാണ് പറയുന്നത്..’ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കാതോർത്ത് വിദ്യാർത്ഥികൾ
തിരുവനന്തപുരം: അന്താരാഷ്ട്രതലത്തിൽ ലഹരി സംഘങ്ങൾ കുട്ടികളെയാണ് കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് ലഹരി വിരുദ്ധ ദിനാചരണത്തിന് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികളിൽ അസാധാരണ പെരുമാറ്റം ഉണ്ടോയെന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണം. സമൂഹത്തിനാകെ നാശം വിതയ്ക്കുന്ന വിപത്തിന് ഇനി ആരും കുട്ടികളെ വിട്ടുകൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.