കേരളത്തിൽ നരബലി. രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി
കോട്ടയം: സംസ്ഥാനത്ത് നരബലിയെന്ന് റിപ്പോർട്ട്. തിരുവല്ലയിലെ ദമ്പതിമാർക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ നരബലി നൽകി കൊലപ്പെടുത്തിയെന്നാണ് വിവരം. കടവന്ത്ര സ്വദേശി പത്മ, കാലടി സ്വദേശി റോസിലി എന്നിവരാണ് കൊല്ലപ്പെട്ടത്.പെരുമ്പാവൂരുകാരനായ ഏജന്റാണ് സ്ത്രീകളെ തിരുവല്ലയിൽ എത്തിച്ചത്. കടവന്ത്രയിൽ ഒരു സ്ത്രീയെ കാണാനില്ലെന്ന അന്വേഷണമാണ് വഴിതിരിവായത്. ഏജന്റും ദമ്പതിമാരും പോലീസ് കസ്റ്റഡിയിൽ. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. കാലടി, പൊന്നുരുന്നി സ്വദേശികളാണ് കൊല്ലപ്പെട്ടവർ. വിഷയത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.അതേസമയം മരിച്ച സ്ത്രീകളുടെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ആർിഡിഒ അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.