‘സ്വപ്നയുടെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതം’; സംസ്ഥാന സർക്കാരിന്റെ ആരോപണത്തെ തള്ളി ED
ഡൽഹി: സ്വപ്നയുടെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തെ തള്ളി ED. മൊഴി സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്ന് ED സുപ്രീംകോടതിയിൽ സൂചിപ്പിച്ചു. സ്വർണക്കടത്ത് വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന കേസിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് EDയുടെ വാദം. കേരളത്തിൽ നീതിയുക്തമായ വിചാണ നടക്കില്ലെന്നും ഇഡി ആവർത്തിച്ചു. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ മൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമുള്ളതാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. കേരളത്തിൽ കേസിന്റെ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ഇഡി ആവർത്തിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർ ആരോപണ വിധേയരായി നിൽക്കുന്ന കേസിൽ കേരളത്തിൽ അന്വേഷണം അട്ടിമറിക്കാനും ദുർബലപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നതായി ഇഡി ചൂണ്ടിക്കാട്ടിയിരുന്നു.