കേരളീയം സമാപിച്ചതിനു പിറ്റേന്ന് സർക്കാരിന് നിത്യചെലവിന് കാശില്ലെന്ന് പറഞ്ഞ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: സര്‍ക്കാരിന് നിത്യചെലവ് നടത്താന്‍ കാശില്ലെന്ന പറഞ്ഞ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം, എറണാകുളം അമ്പലമുകളിൽ രണ്ട് ഫാക്ടറികൾക്കിടയിൽ താമസിക്കുന്നവരുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കവയാണ് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 27 കോടി ചെലവഴിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ആഘോഷത്തിന്‍റെ സമാപനത്തിന് പിറ്റേന്നായിരുന്നു നിത്യചെലവിന് കാശില്ലാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചത്.കേരളീയത്തിന്റെ തിരക്കു കാരണം തിങ്കളാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയോട് നിങ്ങൾ ആഘോഷിക്കുമ്പോൾ മറ്റ് ചിലർ ബുദ്ധിമുട്ടുകയായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.