STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Nov 9th, 2023

നന്നായി വായിക്കുന്നയാളായതിനാൽ അതിന് തക്ക കണ്ണടയാണ് വാങ്ങിയത്; കണ്ണടയിൽ മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രതികരണം

കണ്ണട വിവാദത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. ഒരു വനിതാ മന്ത്രിയെന്ന നിലയില്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം തനിക്കെതിരെയുണ്ടാകുന്നുവെന്ന് ആര്‍.ബിന്ദു പറഞ്ഞു. കണ്ണട വാങ്ങുന്നിന് ചെലവാക്കിയ പണം തിരികെ വാങ്ങുന്നത് ചട്ടപ്രകാരമുള്ള കാര്യമാണെന്നും അതൊരു മഹാഅപരാധമായി ചിലര്‍ വ്യാഖ്യാനിക്കുകയാണെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ നന്നായിട്ട് വായിക്കുകയും കമ്പ്യൂട്ടറൊക്കെ നോക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അതിന് തക്കതായ ഒരു കണ്ണടയാണ് വാങ്ങിയത്. അത് ഒരു മഹാ അപരാധമാണെന്ന നിലയില്‍ വ്യാഖ്യാനങ്ങള്‍ പുറത്തുവരുന്നു. കോണ്‍ഗ്രസ് നേതാക്കളും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോൺ​ഗ്രസ് എം.എൽ.എ എല്‍ദോസ് കുന്നപ്പിള്ളി ഇതേ വിഷയം ചൂണ്ടിക്കാട്ടി 35,842 രൂപ കെെപ്പറ്റിയിട്ടുണ്ട്. ടി.ജെ. വിനോദ് 31,600 രൂപയും വാങ്ങിയിട്ടുണ്ട്’- മന്ത്രി പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>