101 കോടി രൂപ തട്ടിപ്പ് നടന്ന കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗനെ സിപിഐ പുറത്താക്കി
തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ എൻ. ഭാസുരാംഗനെതിരെ പാർട്ടി നടപടി. ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റായ ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഐ പുറത്താക്കി. നിലവിൽ മണ്ഡലം കമ്മിറ്റി അംഗമാണ്. ജില്ലാ എക്സിക്യൂട്ടിവിന്റേതാണ് തീരുമാനം. ഭാസുരംഗനെ പ്രാഥമിക അംഗത്വത്തിലേക്ക് നേരത്ത തരംതാഴ്ത്തിയിരിന്നു. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്‍റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. ഗരുതരമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.