എസ് ഡി പി ഐ ബന്ധത്തെ തുടർന്ന് ആലപ്പുഴയിലെ ലോക്കൽ സെക്രട്ടറിക്ക് സിപിഎം നിർബന്ധിത അവധി പ്രവേശിക്കാൻ ഉത്തരവ് .
എസ് ഡി പി ഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരിൽ ആലപ്പുഴയിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് സിപിഎം നിർബന്ധിത അവധി നൽകി. ഷീദ് മുഹമ്മദിന് പകരം കെ എസ് ഗോപിനാഥിനാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല. ഷീദിന് ഒരു എസ് ഡി പി ഐ നേതാവുമായി ബിസിനസ് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഒരു ഹോട്ടൽ സംരംഭത്തിൽ ഷീദ് എസ് ഡി പി ഐ നേതാവിന്റെ പങ്കാളിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ തനിക്ക് പങ്കാളിത്തമില്ലെന്നാണ് പാർട്ടിക്ക് ഷീദ് വിശദീകരണം നൽകിയിരുന്നത്.