എ. സമ്പത്തിനെ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി
ദേവസ്വം- പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം നേതാവ് എ. സമ്പത്തിനെ മാറ്റി. സിപിഎം സംസ്ഥാന സമിതിയിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം. മുന്‍ ലോക്സഭാ എംപിയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ കേരളത്തിന്റെ പ്രതിനിധിയുമായിരുന്നു.2021 ജൂലൈയിലാണ് എ സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.