STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Feb 25th, 2025

ആപ് കൈസേ ഹോ

Share This
Tags

: വലി, കുടി, ആദ്യം തരിക്കും.
ലഹരിയുടെ അറിവുകളുമായി
ആപ് കൈസേ *ഹോയുടെ ട്രയിലർ പുറത്തുവിട്ടു.
……………………………….
വലി ,കുടി, ആദ്യം തരിക്കും. പിന്നെ കുറ്റിത്തരിക്കും, എന്നിട്ട് എല്ലാം മാറ്റിമറിക്കും…
ഇന്നെൻ്റെ ബാച്ചിലേഴ്സ് പാർട്ടിയായിരുന്നു. അട്ടത്തയാഴ്ച്ച എൻ്റ കല്യാണമാണ്….
ക്രിസ്റ്റിയുടെ വിവാഹ വ്യമായി അരങ്ങേറുന്ന ബാച്ചിലേഴ്സ് പാർട്ടിക്കിടയിലെ സംഭവവികാസങ്ങളു
മായി ആപ് കൈസേ ഹോ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലവും ഈ ബാച്ചിലേഴ്സ് പാർട്ടിയാണ്.
പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളി
ലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സംഘം ചെറുപ്പക്കാരൻ്റെ സൗഹൃദത്തിൻ്റെ കഥയാണ് പറയുന്നത്.

അജൂസ് എബൗ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജിത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചിരിയും ചിന്തയും
നിറച്ച് ഈ ചിത്രം പ്രേക്ഷകർക്ക് പുതിയ അനുഭവം തന്നെ നൽകും.
ഫെബ്രുവരി ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.: ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്
,ദിവ്യദർശൻ , തൻവി റാം, സുരഭി സന്തേഷ്,
ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി,സുധീഷ്,ഇട
വേബാബു പ്രശസ്ത കോമ്പിയർ ആയ ജീവഎന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തു
ന്നുണ്ട്.
സ്വാതി ദാസിൻ്റെ ഗാനങ്ങൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു.
അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ്- വിപിൻ ഓമശ്ശേരി’
കോസ്റ്റ്യും – ഡിസൈൻ-ഷാജി ചാലക്കുടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു
അസ്സോസ്സിയേറ്റ് ഡയറക്ടർ – അനൂപ് അരവിന്ദൻ.
സഹ സംവിധാനം – ഡാരിൻ ചാക്കോ, ഹെഡ്വിൻ,ജീൻസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജൂലിയസ് ആംസ്ട്രോങ് (പവി കടവൂർ)
പ്രൊഡക്ഷൻ എക്സി ക്കുട്ടീവ് – സഫി ആയൂർ
പ്രൊഡക്ഷൻ കൺട്രോളർ(സജീവ് ചന്തിരൂർ.
വാഴൂർ ജോസ്.
ഫോട്ടോ – സന്തോഷ് പട്ടാമ്പി

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>