പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചതിന് പിതാവിന് 25,000 രൂപയുടെ പിഴ
പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചതിന് പിതാവിന് 25,000 രൂപയുടെ പിഴ. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് വാഹനമോടിച്ച കൗമാരക്കാരന്റെ പിതാവിന് 25,000 രൂപ പിഴ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പിതാവ് ഒരു മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിധിയില്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവര്‍ പിടിയിലായത്. ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതോടെ വാഹനം കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.













