ദത്ത് വിവാദത്തില്‍ അനുപമ വീണ്ടും സമരം ആരംഭിച്ചു
മാതാപിതാക്കള്‍ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമ വീണ്ടും സമരം ആരംഭിച്ചു. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടു ശിശു ക്ഷേമ സമിതിക്ക് മുന്‍പിലാണ് സമരം ആരംഭിച്ചത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെയും സി ഡബ്ല്യു സി ചെയര്‍പേഴ്‌സണ്‍ സുനന്ദ, ഷിജുഖാന്‍ എന്നിവരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടു. കുഞ്ഞിനെ ഇവിടേക്ക് മാറ്റുന്നതിനും അന്വേഷണം നടത്തുന്നതിനും അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പതിനൊന്നാം തീയതി ആയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അനുപമ ആരോപിക്കുന്നു. എന്നാല്‍ കുഞ്ഞിനെ ദത്ത് നല്കിയ വിഷയം പുതിയ കേസായി പരിഗണിച്ച് സി ഡബ്ല്യു സി ക്ക് തിരുമാനമെടുക്കാമെന്ന് അനുപമ നല്കിയ ഹര്‍ജിയില്‍ കോടതി ഉത്തരവ് ഇട്ടിരുന്നു.













