STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Sep 16th, 2022

വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ

Share This
Tags

ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ടെന്നീസിൽ നിന്നും തൻറെ വിരമിക്കൽ പ്രഖ്യാപിച്ചു. ലേവർ കപ്പിന് ശേഷമായിരിക്കും താരം വിരമിക്കുക. സ്വിസ് കളിക്കാനായ ഫെഡറർ 2003ൽ വിംബിൾഡൺ കിരീടം നേടിയതോടെയാണ് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം സ്വന്തമാക്കുന്നത്. അതിനുശേഷം അദ്ദേഹം 6 ഓസ്‌ട്രേലിയൻ ഓപ്പൺ, 1 ഫ്രഞ്ച് ഓപ്പൺ, 8 വിംബിൾഡൺ, 5 യുഎസ് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുണ്ട്.

റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്ക് ശേഷം ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണത്തിൽ ഫെഡറർ മൂന്നാം സ്ഥാനത്താണ്.ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്.എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ്‌ ഫെഡറർ.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>