അനുനയ നീക്കവുമായി സർക്കാർ . ചിഫ് സെക്രട്ടറി രാജ് ഭവനിലേക്ക് ?
തിരുവനന്തപുരം :ചീഫ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തും .വാര്‍ത്താസമ്മേളനത്തിന് മുന്‍പ് പതിനൊന്ന് മണിക്കാണ് കൂടിക്കാഴ്ച. ലഹരി വിരുദ്ധ ക്യാംപയിന് ക്ഷണിക്കാനെന്ന് വിശദീകരണം . ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം 11.45 നു രാജ് ഭവനിൽ നടക്കും .കണ്ണൂരിൽ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണറെ ആക്രമിച്ച വിഷയത്തില്‍ അന്ന് പോലീസ് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൊണ്ടാണെന്ന ഗുരുതര ആരോപണം ഇന്നലെ ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ന് 11.45 ന് വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിടാനാരിക്കെയാണ് ചീഫ് സെക്രട്ടറി ഗവര്‍ണറെ കാണുന്നത്












