STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Sep 19th, 2022

തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടയാന്‍ ശ്രമിച്ച പോലീസിനെ കെ .കെ .രാഗേഷ് വിലക്കി : അതിനുള്ള പ്രതിഫലം ആണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം എന്ന് ഗവർണ്ണർ .

Share This
Tags

തിരുവനന്തപുരം : കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസ്സിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാൻ ശ്രമിച്ച പോലീസിനെ മുഖ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ .കെ .രാഗേഷ് ഇടപെട്ട് വിലക്കിയെന്നു ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു . ചരിത്ര കോൺഗ്രസിലെ ദൃശ്യങ്ങൾ ഗവർണ്ണർ പ്രദർശിപ്പിച്ചു . സ്റ്റേജിൽ നിന്നിരുന്ന രാഗേഷാണ് താഴയേയെത്തി പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞത് . തനിക്കെതിരെ നടന്നത് ഗുഡാലോചനയാണ് . നൂറു കണക്കിന് പ്ലക്കാഡുകളാണ് ഉയർത്തിയത് . അഞ്ചു മിനിറ്റിനുള്ളിൽ ഇത്രയും പ്ലക്കാഡുകൾ എങ്ങനെ തയാറാകും .അലിഗഢിൽ നിന്നും ജാമിയ മില്ലയിൽ നിന്നും ഗുഡാലോചന നടത്തി എത്തിയവർ ആണ് അവിടെ പ്രശ്നം ഉണ്ടാക്കിയത് .
ചരിത്ര കോൺഗ്രസിൽ ഉണ്ടായതു ഏഴ് വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവും , പിഴ ഒടുക്കേണ്ടതുമായ മുറ്റമാണെന്നു എന്നാൽ ഇതിനെതിരെ പോലീസ് ഒരു നടപടിയും സ്വികരിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു . ഗവർണറെ അക്രമികയുന്നതും തടയുന്നതും ക്രിമിനൽ കുറ്റമാണ് എന്നും ഐ .പി .സി . 124 വകുപ്പ് ഉദ്ദരിച്ചു ഗവർണർ പറഞ്ഞു . പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആണ് തടഞ്ഞതെന്നു ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ് .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>