തലയ്ക്കടിച്ചു, യോനിയിൽ മുറിവുണ്ടാക്കി, മാറിടം മുറിച്ച് രക്തമൂറ്റി വീട്ടിൽ തളിച്ചു; ഒടുവിൽ കൊന്ന് ഭക്ഷിച്ചു
കൊച്ചി: നരബലിക്ക് ശേഷം പ്രതികൾ കൊലപ്പെടുത്തിയവരുടെ മാംസം പാകം ചെയ്ത് കഴിച്ചതായി വെളിപ്പെടുത്തൽ. നരബലിക്ക് ശേഷം മാസം പാകം ചെയ്ത് ഭക്ഷിച്ചെന്ന് പ്രതി ലൈല മൊഴി നൽകിയതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഷാഫിയുടെ നിർേദശപ്രകാരമാണ് മാംസം ഭക്ഷിച്ചത്. ആയുസ് കൂടാൻ നരബലി നടത്തി മാംസം ഭക്ഷിക്കണമെന്നാണ് ഷാഫി പറഞ്ഞത്. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി നിർദേശിച്ചിരുന്നു. ഈ പുസ്തകങ്ങളിൽ നരബലി നടത്തി മാംസം ഭക്ഷിക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ലൈല പോലീസിൽ മൊഴി നൽകി.ഓരോ വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോഴും മൃഗീയമായ നരഹത്യയുടെ ചുരുളഴിയുകയാണ്. റോസ്ലിയെ തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം കട്ടിലിൽ കെട്ടിയിട്ട് ബോധം കെടുത്തി. ഈ സമയം റോസ്ലി മരിച്ചിട്ടില്ലെന്നാണ് സൂചന. പിന്നീട് ഇവരുടെ യോനിയിൽ മുറിവുണ്ടാക്കി ആ രക്തം വീട്ടിൽ തളിച്ചു. പിന്നീടാണ് ഇവരെ കൊലപ്പെടുത്തി കുഴിയിൽ ഉപ്പ് വിതറി മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി കുഴിച്ചിട്ടത്. ഇതിന് മുകളിൽ മഞ്ഞളും നട്ടു. പത്മയെ കൊലപ്പെടുത്തുന്നതിന് മുൻപ് തന്നെ മാറിടം മുറിച്ച് രക്തം ഊറ്റിയെടുത്ത് വീടുമുഴുവൻ തളിച്ചതായാണ് സൂചന. പിന്നീട് കൊലപ്പെടുത്തി. വീട് ശുദ്ധിയാക്കുന്നതിനായാണ് രക്തം തളിച്ചത്.