ഗവർണറുടെ അന്ത്യശാസനം; 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഉത്തരവിറക്കണം; വിസിയുടെ നിലപാടും നിർണായകം
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിള്ളക്ക് ഗവർണറുടെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് തന്നെ ഉത്തരവിറക്കണമെന്നാണ് അന്ത്യശാസനം. വിഷയം കോടതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി.സി. നേരത്തെ ചാൻസലർക്ക് കത്തയച്ചിരുന്നു എന്നാൽ, ഇത് തള്ളിക്കൊണ്ടാണ് ഗവർണറുടെ അസാധാരണ നടപടി.
കേരള സർവകലാശാലയുടെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്ന് കാട്ടിയാണ് വി സി ഗവർണർ കത്ത് നൽകിയത്. അംഗങ്ങളെ പിൻവലിക്കാൻ നിയമമില്ലെന്നും കത്തിലൂടെ വി സി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് തള്ളിയ ഗവർണ്ണർ ഇന്ന് തന്നെ അംഗങ്ങളെ പിൻവലിച്ച് ഉത്തരവിറക്കണമെന്ന് കാണിച്ച് കത്തയച്ചു. 15 അംഗങ്ങളെ പിൻവലിച്ച് ഇന്ന് തന്നെ ഉത്തരവിറക്കണമെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ്റെ അന്ത്യശാസനം.












