STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Oct 20th, 2022

വിഎസ് അച്യുതാനന്ദൻ ശതാബ്ദിയിലേക്ക്

Share This
Tags

സിപിഎമ്മിന്‍റെ സമര യൗവ്വനമായ വിഎസ് അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക് കടക്കുകയാണ്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നേതാവിന്റെ 99ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. നേരിയ പക്ഷാഘാതത്തിന്റെ പ്രശ്‍നങ്ങളും ആരോഗ്യ വിദഗ്ദ്ധരുടെ കർശന നിയന്ത്രണങ്ങളും ഉള്ളതിനാൽ കുടുംബത്തോടൊപ്പം മാത്രമാണ് വിഎസ് ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്. ആരോഗ്യ പ്രശ്‍നങ്ങൾ മൂലം വിഎസ് പൊതുജീവിതത്തിൽ നിന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും ഒഴിഞ്ഞിട്ട് 3 വർഷങ്ങളായി. നിലവിൽ തിരുവനന്തപുരത്ത് മകൻ വിഎ അരുൺ കുമാറിന്റെ ബാർട്ടൺഹിലിലെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം.അദ്ദേഹത്തിൻറെ ആരോഗ്യ പ്രശ്‍നങ്ങൾ കണക്കിലെടുത്ത് കാര്യമായ പിറന്നാൾ ആഘോഷങ്ങൾ ഒന്നും താനെ ഇത്തവണയില്ല. ഇടയ്ക്കുണ്ടായ പക്ഷാഘാതം മൂലം നിരവധി ആരോഗ്യ പ്രശ്‍നങ്ങൾ വിഎസ് അച്ചുതാനന്ദൻ ഇപ്പോൾ നേരിടുന്നുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സമയത്ത് വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് ഈ പദവിയിൽ നിന്നും ഒഴിയുകയായിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>