കിളികൊല്ലൂരിലെ മര്‍ദനത്തില്‍ നാല് പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍.
കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കിളികൊല്ലൂര്‍ എസ്.എച്ച്.ഒ. വിനോദ് , എസ് ഐ അനീഷ് എസ്.സി.പി.ഒ. പോലീസ് ഉദ്യോഗസ്ഥർ പ്രകാശ് ചന്ദ്രൻ , വി .ആർ ദിലീപ് എന്നിവരെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത് . ഇതു സംബന്ധിച്ചു ദക്ഷിണ മേഖല ഐ .ജി പി .പ്രകാശ് ഉത്തരവിറക്കി .












