STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Oct 21st, 2022

‘ജനം ശുദ്ധവായു ശ്വസിക്കട്ടെ, ആ പണം മധുരം വാങ്ങാൻ ചിലവഴിക്കൂ’; ഡൽഹിയിലെ പടക്കം വിലക്കിനെതിരെയുള്ള ഹർജി തള്ളി സുപ്രീം കോടതി

Share This
Tags

ന്യൂ ഡൽഹി : ദീപാവലിയോട് അനുബന്ധിച്ച് ഡൽഹിയിൽ ഏർപ്പെടുത്തിയ പടക്ക വിലക്കിനെതിരെയുള്ള അടിയന്തര ഇടപെൽ വേണമെന്നുള്ള ഹർജി പരിഗണിക്കുന്നത് തള്ളി സുപ്രീം കോടതി. ഡൽഹിയിലെ ബിജെപി എംപി മനോജ് തിവാരി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി നിരസിച്ചത്. “ജനം ശുദ്ധവായു ശ്വസിക്കട്ടെ… നിങ്ങളുടെ പണം മധുരങ്ങൾ വാങ്ങാൻ ചിലവഴിക്കൂ” സുപ്രീം കോടതി ഹർജിക്കാരനോട് പറഞ്ഞു. നേരത്തെ പടക്ക വിലക്കിനെതിരെയുള്ള ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി എംപി സുപ്രീം കോടതിയെ സമീപച്ചത്. ഡൽഹി മലീനികരണ നിയന്ത്രണ കമ്മിറ്റിയാണ് രാജ്യതലസ്ഥാനമായ കേന്ദ്രഭരണ പ്രദേശത്ത് പടക്കങ്ങൾ വിൽക്കുന്നതിനും പൊട്ടിക്കന്നതിനും വിലക്കേർപ്പെടുത്തിയത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>