STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 1st, 2022

ആശ്വാസ വാർത്ത; എൽപിജി സിലിണ്ടർ വിലയിൽ വൻ ഇടിവ്; കുറഞ്ഞത് 115 രൂപ

Share This
Tags

ന്യൂ ഡൽഹി ; പണപ്പെരുപ്പത്തിനിടയിൽ നവംബർ മാസത്തിന്റെUCED ആദ്യ ദിവസം ആശ്വാസവർത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ട് വാണിജ്യ എൽപിജിയുടെ വിലയാണ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 115.50 രൂപയാണ് സർക്കാർ കുറച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ജൂലൈ 6 മുതൽ ഇതുവരെ ഒരു മാറ്റവുമില്ല.പുതിയ വിലവിവരമനുസരിച്ച് 19 കിലോഗ്രാം ഇൻഡേൻ എൽപിജി സിലിണ്ടറിന്റെ പുതുക്കിയ വില ഡൽഹിയിൽ 1744 രൂപയാണ്. ഇത് നേരത്തെ 1859.5 രൂപയായിരുന്നു. കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് മുതൽ 1846 രൂപയാകും. നേരത്തെ ഇത് 1995.50 രൂപയായിരുന്നു. അതുപോലെ മുംബൈയിൽ നേരത്തെ 1844 രൂപയ്ക്കാണ് വാണിജ്യ സിലിണ്ടറുകൾ വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ വില കുറഞ്ഞ് 1696 രൂപയായിട്ടുണ്ട്. ചെന്നൈയിലും വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറഞ്ഞിട്ടുണ്ട് അത്റനുസരിച്ച് ഇപ്പോൾ 1893 രൂപയാണ് നൽകേണ്ടത് നേരത്തെ ഇതിനായി 2009.50 നൽകണമായിരുന്നു

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>