STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 2nd, 2022

സർക്കാരിനെതിരെ നീക്കം കടുപ്പിച്ച് ഗവർണർ; എട്ട് വിസിമാരുടെയും ശമ്പളം തിരികെ പിടിക്കും

Share This
Tags

സർക്കാരിനെതിരെ വീണ്ടും നീക്കം കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കാനാണ് ഗവർണറുടെ പുതിയ തീരുമാനം. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാരായി നിയമനം ലഭിച്ചത് മുതലുള്ള ശമ്പളം തിരികെ പിടിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഗവർണർ സംസ്ഥാനത്തേക്ക് തിരികെയെത്തിയാൽ ഉടൻ തന്നെ ഇതിനുള്ള ഉത്തരവ് ഇറക്കുമെന്നും അറിയിച്ചിട്ടുണ്ട്.അതേസമയം ഗവർണർക്കെതിരെ വൈസ് ചാൻസിലർമാർ ഹൈക്കോടതിയെ സമീപിച്ചു. ഗവർണറുടെ കാരണംകാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏഴ് വൈസ് ചാൻസിലർമാർ ഹൈകോടതിയെ സമീപിച്ചത്. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ് കൊണ്ടാണ് വി.സി.മാര്‍ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിലവിൽ അധികാരത്തിൽ ഇരിക്കുന്ന അവർ വിസിമാരും വിരമിച്ച വി.സി. ഡോ. മഹാദേവന്‍ പിള്ളയും ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി നല്കിയിരിക്കുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>