STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 2nd, 2022

കെഎസ്ആർടിസി ബസിൽ വിമാനത്തിന്‍റെ ചിറകിടിച്ചു: ഒട്ടേറെ rtc പേർക്ക് പരുക്ക്; സംഭവം ബാലരാമപുരത്ത്

Share This
Tags

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വിമാനത്തിന്റെ ചിറകിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. ബാലരാമപുരം ജംങ്ഷന് സമീപത്ത് ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലെറെ യാത്രക്കാര്‍ക്കാരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപതയില്‍ ഗതാഗത കുരുക്കിനിടയാക്കി. വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടത്തില്‍പ്പെട്ടത്. തിരുവന്തപുരംഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഹൈദ്രാബാധിലേക്ക് പോകുകയായിരുന്ന ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്‍റെ ചിറകുകള്‍ ഇടിച്ചുകയറിയത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>