ഒക്ടോബർ 9 ദേശീയ നിയമ സേവന ദിനം ,ഒക്ടോബര്‍ 11-ന് ആക്ട് പാസാക്കി,ദരിദ്രരായ ആളുകളെ സഹായിക്കാനുള്ള നിയമം
1987 ലെ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്ട് പാസാക്കിയതിന്റെ സ്മരണാര്‍ത്ഥമാണ് ദേശീയ നിയമ സേവന ദിനം ആചരിക്കുന്നത് . ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്റ്റ് ഒക്ടോബര്‍ 11-ന് പാസാക്കി. 1995 നവംബര്‍ 9-ന് ആക്ട് പ്രാബല്യത്തില്‍ വന്നു. സമൂഹത്തിലെ ദരിദ്രരായ ആളുകളെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 1995-ല്‍ സുപ്രീം കോടതി ദേശീയ നിയമ സേവന ദിനം ആചരിക്കാന്‍ ആരംഭിച്ചു.
സ്ത്രീകള്‍, പട്ടികവര്‍ഗക്കാര്‍, വികലാംഗര്‍, പട്ടികജാതിക്കാര്‍, പ്രകൃതിദുരന്തബാധിതര്‍, മനുഷ്യക്കടത്ത് ഇരകള്‍ എന്നിവരുള്‍പ്പെടെയുള്ള ദുര്‍ബലരും ദരിദ്രരുമായ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമാണ് ദേശീയ നിയമ സേവന ദിനം ആചരിക്കാന്‍ തുടങ്ങിയത്.1995ല്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി (NALSA) സ്ഥാപിതമായി ആവശ്യക്കാര്‍ക്ക് സൗജന്യ നിയമസഹായവും മാര്‍ഗനിര്‍ദേശവും നല്‍കല്‍, മധ്യസ്ഥതയിലൂടെയും സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അതോറിറ്റി നടത്തി വരുന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനൊപ്പം ഇന്ത്യയിലെ കോടതികളിലെ കേസുകളുടെ ബാഹുല്യത്തെ കുറയ്ക്കുന്നതിനുള്ള ശ്രമം കൂടിയായിരുന്നു നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി.












