സംസ്ഥാനത്തെ 22 എസ്പിമാർക്ക് ഐപിഎസ് ആയി സ്ഥാനക്കയറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ 22 എസ് പിമാർക്ക് ഐപിഎസ് ആയി സ്ഥാനക്കയറ്റം. 2019, 2020 വർഷത്തെ പട്ടികയിൽ നിന്നാണ് നിയമനം. ഐപിഎസ് ലഭിച്ചവരിൽ പതിനൊന്ന് പേർ സർവ്വീസിൽ നിന്ന് വിരമിച്ചവരാണ്. രണ്ടു വർഷങ്ങളിലായി 23 ഉദ്യോഗസ്ഥരുടെ പേരുകളാണ് അവസാന പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ വകുപ്പുതല അന്വേഷണം നേരിടുന്ന രണ്ട് എസ്പിമാരെ യുപിഎസ്സി ഒഴിവാക്കി. ഐപിഎസ് ലഭിച്ച ഉദ്യോഗസ്ഥർ നാളെ സർവീസിൽ പ്രവേശിക്കും. മാധ്യമപ്രവർത്തകൻ വി.ബി ഉണ്ണിത്താൻ വധശ്രമക്കേസിലെ ആരോപണവിധേയനായ അബ്ദുൽ റഷീദും ഐപിഎസ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. ഗോപകുമാർ കെ എസ്, ബിജോയ് പി, സുനീഷ് കുമാർ ആർ, പ്രശാന്തൻ കനി, സാബു മാത്യു കെ എം, സുദർശൻ കെ എസ്, ഷാജി സുഗുണൻ, വിജയൻ കെ വി എന്നിവരാണ് 2019ലെ പട്ടികയിൽ ഉൾപ്പെട്ടവർ. അജിത് വി, കിഷോർ കുമാർ ജെ, അബ്ദുൽ റഷീദ് എൻ, അജി കെ കെ, ആർ ജയശങ്കർ, വി എം സന്ദീപ്, വി സുനിൽകുമാർ, അജി വി എസ് രാജു എ എസ്, ജോൺകുട്ടി കെ എൽ, രാജേഷ് എൻ, റജി ജേക്കബ്, കെ ഇ ബൈജു, ആർ മഹേഷ് എന്നിവരാണ് 2020ലെ പട്ടികയിൽ ഉൾപ്പെട്ടവർ.












